ഫ്രെയിമുകളിലേക്കെത്തുമ്പോള്‍

കിനാവ്



പ്രത്യക്ഷപ്പെടുന്നെങ്കില്‍
ദൈവം
കത്രീനാകൈഫിന്റെ
രൂപത്തിലായിരിക്കണേ
എന്നൊരൊറ്റ പ്രാര്‍ത്ഥനേയുള്ളൂ
എന്റെ ചങ്ങായി
നീലാണ്ടന്

കണ്ഠത്തിലെ
വിഷം മനസിലില്ല

‘ഒറ്റ സ്നാപ്പിലൊതുക്കാനാവാത്ത
ജീവിതസത്യത്തെ’
ക്യാമറാകണ്ണുള്ള
ഹൃദയത്തില്‍ നിന്നും
ചായം പുരണ്ട
ക്യാന്‍‌വാസിലേക്ക്
ഒളിച്ചുകടത്തും
കിറുക്കന്‍ ചങ്ങായി

ഞങ്ങള് രണ്ടാളുംകൂടി
ആന്‍ഡലസ് ഗാര്‍ഡനിലെ
പുല്ലുകൊറിക്കുമ്പോള്‍
ദേ...
ഒരു പൊട്ടക്കണ്ണന്‍ ദൈവം
കാമറാഫ്രെയിമിലേക്കങ്ങനെ
തുറിച്ചു നോക്കുന്നു

രൂപഭംഗി ഒട്ടുമില്ലാത്ത
ഒരറുബോറന്‍ ദൈവത്തെ
നമുക്കെന്തിനെന്നെന്റെ ചങ്ങായി

എന്റെ ദൈവമേ
എന്റെ ദൈവമേന്ന്
ചിലരലമുറയിട്ടു കേഴുന്നതല്ലേടാ
പുസ്തകം നെഞ്ചോടു ചേര്‍ത്തുവെച്ച്
പ്രതിഫലക്കണക്ക്
മനസില്‍ കൊറിച്ച്
വാഴ്ത്തി വാഴ്ത്തിപ്പാടുന്നതല്ലേടാ
ദൈവത്തെ രക്ഷിക്കാന്‍
വാളെടുത്തില്ലേടാ എത്രപേര്‍
ഉരുവിട്ടും ഉദ്ദരിച്ചും
വിശപ്പു മാറ്റുന്നതല്ലേടാ ചിലര്‍
കൂടെ കൂട്ടിയാല്‍ നാലുകാശ്
കൂടെപ്പോന്നാലോ എന്ന് ഞാന്‍

എല്ലാം തകിടം മറിച്ചു പഹയന്‍
ചിന്തകള്‍ക്കും മീതെ ഒരു വാമനക്രിയ

ഫ്രെയിമിലൊതുങ്ങാത്ത ദൈവത്തെ
നാലതിരുകള്‍ക്കുള്ളില്‍
ഞെരുക്കിക്കൊള്ളിച്ചു പഹയന്‍
കുതറിയും കുടഞ്ഞു മാറിയും
നില്‍ക്കക്കള്ളിയില്ലാതെ
കള്ളിക്കകത്തു നില്‍ക്കേണ്ടി വന്നു
പാവം ദൈവം.

6 comments:

  1. നില്‍ക്കക്കള്ളിയില്ലാതെ
    കള്ളിക്കകത്തു നില്‍ക്കേണ്ടി വന്നു... കൊള്ളാം..

    ReplyDelete
  2. ദൈവം ഏതു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാലും എനിക്കൊന്നേ ചോദിക്കാനുള്ളൂ
    ന്റെ ദൈവമേ, ഈ ചെക്കനെഴുതുന്നതൊക്കൊയും എനിക്കെന്നാണ് മനസ്സിലാവുക.:)

    ReplyDelete
  3. ഈ ലേഖ ചേച്ചിയുടെ ഒരു തമാശ..

    ReplyDelete
  4. കിനാവിലേയ്ക്കെത്താറുണ്ടോ ആ ദൈവം?

    :)

    ReplyDelete
  5. കിനാവേ ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete