യുദ്ധത്തിന്റെ നിഴലില്‍

ബെന്‍ ഓക്രി
വിവര്‍‌ത്തനം : ജോജി ജോണ്‍‌സണ്‍ & ജയേഷ്

ഉച്ച കഴിഞ്ഞ് മൂന്ന് പട്ടാളക്കാര് ഗ്രാമത്തില് വന്നു. അവരുടെ വരവില് ആടുകളും കോഴികളും നാള് പാടും ചിതറിയോടി. വന്നയുടന് അവര് പനയോല മേഞ്ഞ കള്ളുഷാപ്പില് കയറി ഈച്ചകാളര് ക്കുന്ന മൊന്തയില് അവര് കള്ള് നുണഞ്ഞു.

ഒമോവൊ ജനലിലൂടെ അവരെ കാണുകയായിരുന്നു. അച്ഛന് പുറത്തെയ്ക്ക് പോകുന്നതും കാത്തിരിക്കുകയാണവന് . റേഡിയോവില് വാര് ത്തകള് തുടരുന്നുണ്ടായിരുന്നു. യുദ്ധത്തിനിടയില് നഗരത്തില് നിന്നും അച്ഛന്` നിസ്സാരവിലയ്ക്ക് കിട്ടിയതായിരുന്നു അത്. ഒരു അമൂല്യവസ്തു പോലെ വെളുത്ത തുണി കൊണ്ട് മൂടി അത് വീട്ടില് സൂക്ഷിക്കപ്പെട്ടിരുന്നു. അച്ഛന് മുടി ചീകി, ക്ഷൌരം ചെയ്യാത്ത മുഖത്ത് ആഫ്റ്റര് ഷേവ് ലോഷന് പുരട്ടി പാകമാകാത്ത മുഷിഞ്ഞ കോട്ട് ധരിക്കുകയായിരുന്നു. റേഡിയോവില് യുദ്ധത്തിന്റെ വാര് ത്തകള് തുടര് ന്നു.

അപ്പോഴും ഒമോവൊ ജനലിലൂടെ നോക്കി നില് ക്കുകയായിരുന്നു. അവന്റെ അച്ഛന് ദേഷ്യം തോന്നി. അപ്പോള് അപരിചിതയായ ഒരു സ്ത്രീ കടന്ന് പോയി. കഴിഞ്ഞ ഒരാഴ്ചയായി അതേ സമയത്ത് ആ സ്ത്രീ അതിലേ കടന്ന് പോകുന്നുണ്ടായിരുന്നു. കറുത്ത മൂടുപടം കൊണ്ട് മുഖം മറച്ച്. എക്സ്പ്രസ്സ് ബൈ വേ കടന്ന് കാട്ടില് അവര് മറഞ്ഞു. ഒബോവ അവരുടെ തിരിച്ച് വരവ് കാത്ത് ജനാലയ്ക്കരികില് നിന്നു.

റേഡിയോവില് പ്രധാനവാര് ത്തകള് അവസാനിച്ചിരുന്നു. അന്ന് രാത്രി ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് റേഡിയോവില് അറിയിപുണ്ടായിരുന്നു. അച്ഛന് ദേഷ്യത്തോടെ മുഖത്തെ വിയര് പ്പ് തുടച്ച് പറഞ്ഞു.

" ഓ, ഇത് കേട്ടാത്തോന്നും ഈ ചന്ദ്രഗ്രഹണം യുദ്ധം ഇല്ലാതാകുമെന്ന്"

" എന്താ അച്ഛാ ഈ ചന്ദ്രഗ്രഹണം ? " ഒബോമൊ ചോദിച്ചു

" ലോകം മുഴുവന് ഇരുട്ടും ... വിചിത്രകാര്യങ്ങള് നടക്കും "

" എന്ന് വച്ചാല് ? "

അയാള് ഒരു സിഗരറ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു

" മരിച്ചവര് നടക്കും പാടും , അത് കൊണ്ട് നീ അധികനേരം പുറത്തൊന്നും ഇറങ്ങി നടക്കരുത് കേട്ടോ ? "

ഒബാവൊ. തലയാട്ടി

" ഗ്രഹണത്തിന് കുട്ടികളെ വെറുപ്പാണ്.. അത് അവരെ തിന്നും "

ഒമോവൊ അത് വിശ്വസിച്ചില്ല. പുന്ചിരിയോടെ അയാള് അവന്` പത്ത് കോബോ കൊടുത്തു. എന്നിട്ട് പറഞ്ഞു.

" റേഡിയോ നിര് ത്ത്..യുദ്ധത്തെക്കുറിച്ച് ഒരു കുട്ടി കേള് ക്കുന്നത് നല്ലതല്ല"


ഒമോവൊ റേഡിയോ നിര് ത്തി. അച്ഛന് വാതില് ക്കല് മദ്യം തളിച്ച് പൂര് വ്വികരോട് പ്രാര് ത്ഥിച്ചു. പിന്നെ പെട്ടി എടുത്ത് ഉല്സാഹത്തോടെ പുറത്തേയ്ക്ക് നടന്നു. പ്രധാനനിരത്തിലെ ബസ് സ്റ്റോപ്പിലേയ്ക്ക് അയാള് പോകുന്നതും നോക്കി അവന് നിന്നു. അച്ഛന് ബസ്സില് കയറിയത് കണ്ടയുടന് അവന് റേഡിയോ വച്ചു. ആ സ്ത്രീയുടെ വരവും കാത്ത് ജനാലപ്പടിയില് . കഴിഞ്ഞ തവണ അവരെ കാണൂമ്പോള് , അവര് തന്റെ മഞ്ഞ കുപ്പായത്തില് കൈ തിരുകി പ്രതിഷേധകമായാണ് നടക്കുന്നത്. കൂട്ടുകാര് പറയാറുണ്ട് , അവള് ക്ക് നിഴലില്ലയെന്ന്. അവളുടെ കാലുകള് നിലത്ത് തൊടാറില്ല പോലും . അവള് നടന്ന് പോകുമ്പോഴൊക്കെ കൂട്ടുകാര് പലതും വലിച്ചെറിയാറുണ്ട്. എന്നാല് , അവള് നിര് ഭയയായി പിന്തിരിഞ്ഞ് നോക്കുക പോലും ചെയ്യാത് നടന്ന് പോകുമായിരുന്നു.

അസ്സഹനീയമായിരുന്ന ചൂടായിരുന്നു. മൂര് ച്ച നഷ്ടപ്പെട്ട നേര് ത്ത ആരവങ്ങള് . ഗ്രാമീണകര് നിദ്രാടകരെപ്പോലെ അവരുടെ ജോലികളില് ഉടക്കി നിന്നു. കത്തുന്ന സൂര്യന്റെ കിരണങ്ങള് ക്ക് കീഴെ ഇരുന്ന് പട്ടാളക്കാര് മദ്യപാനം തുടരുന്നു. ചീട്ട് കളി പുരോഗമിച്ചു. അവര് കുട്ടികള് ക്ക് പണം കൊടുക്കുന്നതും കുശലം ചോദിക്കുനന്തും ഒമോവൊ ശ്രദ്ധിച്ചു.

അവന് പടവുകള് ഓടിയിറങ്ങി കളള് ഷാപ്പിന്റെ പരിസരത്ത് കറങ്ങി നടന്നു. പട്ടാളക്കാര് അവനെ സാകൂതം നോക്കി . തിരികെ പോകുമ്പോള് അവരിലൊരാള് അവനെ വിളിച്ചു.

" എന്താ നിന്റെ പേര്? " അയാള് ചോദിച്ച്

ഒമോവൊ കുസൃതിയോടെ പറഞ്ഞു.

" ഗ്രഹണം "

പട്ടാളക്കാരന് തുപ്പല് അവന്റെ മുഖത്ത് തെറിക്കത്തക്കവണ്ണം പൊട്ടിച്ചിരിച്ചു.

അയാളുടെ മുഖത്തിലെ ഞരമ്പുകള് എഴുന്നേറ്റ് നിന്നു. കൂടെയുള്ളവര് അതൊന്നും ശ്രദ്ധിക്കാതെ ചീട്ടുകളിയില് മുഴുകി. അവരുടെ തോക്കുകള് മേശപ്പുറത്തുന്ടായിരുന്നു. അവയുടെ പുറത്ത് എഴുതിയിരുന്ന നമ്പറുകള് ഒബാമൊ ശ്രദ്ധിച്ചു.

അയാള് പറഞ്ഞു.

" നിന്റെ തടിച്ച ചുണ്ടുകള് കാരണമാണോ നിന്റെ അച്ഛന് ആ പേര് നിനക്ക് തന്നത് ? "

അയാളുടെ കൂട്ടുകാര് ഒബൊമോയെ നോക്കി ചിരിച്ചു. ഒബോയോ തലയാട്ടി.

" നീ ഒരു നല്ല ചെറുക്കനാണ്. " ഒന്ന് നിര് ത്തിയിട്ട് ശബ്ദം താഴ്ത്തി അയാള് ചോദിച്ചു.

" കറുത്ത തുണി കൊണ്ട് മുഖം മറച്ച് ആ സ്ത്രിയെ നീ കണ്ടിരുന്നോ ? "

" ഇല്ല"

അയാള് ഒമോവൊ യ്ക്ക് പത്ത് കോമ്പോ കൊടുത്തു. എന്നിട്ട് പറഞ്ഞു.

" അവള് ഒറ്റുകാരിയാണ്. നമ്മുടെ ശത്രുക്കളെ അവള് സഹായിക്കുന്നുണ്ട്. അവളെ എപ്പോഴെങ്കിലും കാണുകയാണെങ്കില് ആ നിമിഷം ഞങ്ങളെ വിവരമറിയിക്കണം ..കേട്ടോ ? "

ഒമോവൊ ആ പണം വാങ്ങാതെ തിരികെ പോയി. അവന് വീണ്ടും ജനാലപ്പടിയില് ഇരിപ്പുറപ്പിച്ചു. പട്ടാളക്കാര് അവനെ ശ്രദ്ധിക്കുന്നുന്ടായിരുന്നു. ചൂട് അവനെ തളര് ത്തി.

പെട്ടെന്ന് തന്നെ അവന് ഇരുന്ന ഇരിപ്പില് ഉറക്കം തുടങ്ങി. പൂവന് കോഴിയുടെ കൂവല് അവനെ ഉണര് ത്തി. ഉച്ച വൈകുന്നേരത്തിലേയ്ക്ക് മാറുന്നത് അവനറിഞ്ഞു. പട്ടാളക്കാര് ഷാപ്പിലിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. വാര് ത്തകള് ഇടവിട്ടോരോ മണിക്കൂറുകളില് വന്ന് കൊണ്ട്കൊണ്ടിരുന്നു. ആ ദിവസത്തെ അത്യാഹിതങ്ങള് ക്ക് അവന് ചെവി കൊടുത്തു. ഒന്നും മനസ്സിലായില്ലെങ്കിലും . ഉറക്കം തൂങ്ങി അവതാരകന് കോട്ടുവായിട്ടു, ക്ഷമാപണം നടത്തി യുദ്ധത്തെക്കുറിച്ച് കൂടുതല് വാര് ത്തകള് വായിച്ചു,
പിന്നെ .ഒമോവൊ പുറത്തേയ്ക്ക് നോക്കി. ആ സ്ത്രീ പോയിക്കഴിഞ്ഞിരുന്നു

വൈക്കോല് കൂരകളുടെ മോന്തായങ്ങള് ക്കിടയിലൂടെ അവര് ഉഷണത്തിന്റെ പുകമറയിലൂടെ ആടിയാടി നീങ്ങുന്നത് അവന് കണ്ടു. .ഒമോവൊ താഴേയ്ക്ക് ഓടിയിറങ്ങി അവരെ പിന്തുടര് ന്നു. പട്ടാളക്കാരില് ഒരാള് തന്റെ കുപ്പായം ഊരിക്കളഞ്ഞിരുന്നു. ഏറ്റവും പുറകില് നടന്നിരുന്ന പട്ടാളക്കാരന്റെ പൃഷ്ഠം വലുതായിരുന്നതിനാല് അയാളുടെ പാന്റ് കീറിത്തുടങ്ങിയിരുന്നു. .ഒമോവൊ എക്സ് പ്രസ്സ് റോഡ് താണ്ടി അവരെ പിന്തുടര് ന്നു. കാടിനുള്ളില് കടന്നയുടനെ അവര് ആ സ്ത്രീ യെ മറ്റൊരു വഴിയേ പിന്തുടരാന് തുടങ്ങി. ചെയ്യുന്ന കാര്യത്തെക്കുറിച്ച് ബോധമുള്ളവരായി അവര് തോന്നിച്ചു. ഒമോവൊ അവര് തന്റെ കണ്ണൂകളില് നീന്നും മായാതിരിക്കാന് ശ്രദ്ധിച്ച് നടന്നു. ഇടതൂര് ന്ന കാട്ടിലൂടെ അവന് അവളെ പിന്തുടര് ന്നു. അവള് നിറം മങ്ങിയ ചാരനിറത്തിലുള്ള തുണി കൊണ്ട് മുഖം മറച്ചിരുന്നു. തലയില് ചുവന്ന കൂടയും ഉണ്ടായിരുന്നു. അവള് ക്ക് നിഴലുണ്ടോയെന്നും അവളൂടെ പാദങ്ങള് നിലത്ത് സ്പര് ശിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കാന് അവന് മറന്നിരുന്നു.

പൊളിഞ്ഞ് തുടങ്ങിയ പരസ്യപ്പലകകളും തകര് ന്ന വേലികളോടും കൂടിയ പൂര് ത്തിയാവാത്ത എസ്റ്റേറ്റുകള് കടന്ന് അവര് നടന്നു. ശൂന്യമായ ഒരു സിമന്റ് ഫാക്ടറി , തകര് ന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങള് , തൊഴിലാളികളുടെ ശൂന്യമായ ഷെഡ്ഡുകള് എന്നിവ കടന്ന് അവര് നടന്നു. ഒരു ബദാം മരം അതിന്റെ കീഴെ ഒരു വലിയ മൃഗത്തിന്റെ അസ്ഥിപഞ്ജരം .

ഒരു മരക്കൊമ്പില് നിന്നും ഒരു പാമ്പ് താഴെ വീണ്` കുറ്റിച്ചെടികള് ക്കിടയിലൂടെ ഇഴഞ്ഞ് പോയി. കുറേയകലെ ഒരു കൊക്കയുടെ അപ്പുറത്ത് നിന്നും ഉച്ചത്തില് ഉയരുന്ന സം ഗീതാരവം അവന് കേട്ടു. യുദ്ധത്തിന്റെ മുദ്രാവാക്യങ്ങള് അവര് പാടുന്നു.

അടിവാരത്തെ ഒരു ക്യാമ്പില് എത്തുന്നവരെ അവന് അവളെ പിന്തുടര് ന്നു. ഗുഹയിലെ ഇരുണ്ട വെളിച്ചത്തില് നിഴല് രൂപങ്ങള് അനങ്ങുന്നു. ആ സ്ത്രീ അവര് ക്കരുകിലെത്തി. നിഴലുകള് അവള് ക്കരുകിലെത്തി. അവളെ ചുറ്റി. അവളെ തൊട്ടു. പിന്നീട് അവര് അവളെ ഗുഹയിലേയ്ക്ക് നയിച്ചു. അവര് ക്ക് നന്ദി പറയുന്ന, അവളുടെ തളര് ന്ന ശബ്ദം അവന് കേട്ടു. ആ സ്ത്രീ വീണ്ടും പുറത്തേയ്ക്ക് വന്നു. പിത്തം ബാധിച്ച കുട്ടികള് , പഴന്തുണികള് ധരിച്ച് സ്ത്രീകള് , എന്നിവര് കുന്നിന്റെ പകുതി ദൂരം വരെ അവളെ അനുഗമിച്ചു. ഇനിയൊരിക്കലും അവളെ കാണിലെന്നപോലെ അവളെ തൊട്ട് ദുഖത്തോടെ മടങ്ങി.

ചെളി നിറഞ്ഞ ഒരു നദി വരെ അവന് അവളെ പിന്തുടര് ന്നു. എന്തോ അദൃശ്യശക്തിയുടെ ബലം പോലെ അവള് മുന്പോട്ട് നീങ്ങിക്കൊണ്ടിരുന്നു. കറുത്ത ജലത്തില് മറിഞ്ഞ് കിടക്കുന്ന തോണികളും കുതിര് ന്ന വസ്ത്രങ്ങളും അവന് കണ്ടു. കുരുതിയ്ക്കുള്ള സാധനങ്ങള് . പോളിത്തീനില് പൊതിഞ്ഞ റൊട്ടികള് , ചുരയ്ക്കപ്പാത്രങ്ങള് , കൊക്കോക്കോളയുടെ കുപ്പികള് എന്നിവ അവന് കണ്ടു. കാണെക്കാണെ വന്ചിക്കരികില് ചത്ത മൃഗങ്ങളുടെ രൂപങ്ങള് വന്നു. നദിക്കരയില് പഴയ് കറന്സികള് . അന്തരീക്ഷത്തില് മനം പുരട്ടുന്ന ഗന്ധം . അപ്പോള് തന്റെപിന്നില് ആരോ ശക്തമായി ചുമയ്ക്കുന്ന ശബ്ദം കേട്ടു. വേഗത്തില് നടക്കാന് മറ്റുള്ളവരോട് അലറുന്ന പട്ടാളക്കാരന്റെ ശബ്ദം അവന് തിരിച്ചറിഞ്ഞു. ഒരു മരത്തിന് കീഴെ ഒമോവൊ പതുങ്ങിക്കിടന്നു. പട്ടാളക്കാര് നീട്ടിവലിച്ച് നടന്ന് പോയി. അധികനേരം കഴിയുന്നതിന്` മുമ്പ് ഒരു ശബ്ദം കേട്ടു. ആ പുരുഷന്മാര് സ്ത്രീയെ പിടിച്ച് കഴിഞ്ഞിരിക്കുന്നു.

' മറ്റുള്ളവര് എവിടെ ? "

സ്ത്രീ നിശ്ശബ്ദമായിരുന്നു.

" എടീ കൂടോത്രക്കാരീ.. നിനക്ക് ചാകാന് കൊതിയാണോടീ?.. എവ്വിടാടീ മറ്റവര് ? "

അവള് നിശ്ശബ്ദയായി നിന്നു. ഒരു പട്ടാളക്കാരന് ചുമച്ച് നദിയില് തുപ്പി.

" പറയെടീ..പറയാന് .. " അവളെ ഒന്ന് അടിച്ച് കൊണ്ട് അയാള് അലറി.

തടിയന് പട്ടാളക്കാരന് അവളുടെ മൂടുപടം കീറി നിലത്ത് എറിഞ്ഞു. അതെടുകാന് അവള് കുനിഞ്ഞു. തല താഴ്ത്തി കുനിഞ്ഞ് നിന്നു. അവളുടെ തല മൊട്ടയടിച്ചിരുന്നു. ആഴമുള്ള മുറിവുകളാല് വികൃതമായ തല. ഉടുപ്പില്ലാത്ത പട്ടാളക്കാരന് അവളെ ആഞ്ഞ് തള്ളി. അവള് മുഖമടച്ച് വീണു. കാട്ടിലെ വെളിച്ചങ്ങളില് അവര് കണ്ട ചത്ത മൃഗങ്ങളുടെ ശരീരങ്ങള് വാസ്തവത്തില് മനുഷ്യരുടേതായിരുന്നു എന്ന് ഒമോവൊ തിരിച്ചറിഞ്ഞു. ശരീരങ്ങളില് പാഴ്ച്ചെടികള് കുരുങ്ങിയിരുന്നു. അവയും ചീര് ത്തിരുന്നു.

പെട്ടെന്ന് ഒരു നിലവിളി കേട്ടു. മൂടുപടം ധരിച്ച് നിവര് ന്ന സ്ത്രീ തടിയന്റെ നേരെ തിരിഞ്ഞ് അയാളുടെ മുഖത്ത് കാര് ക്കിച്ച് തുപ്പി. മൂടുപടം വീശിക്കൊണ്ട് ഭ്രാന്തമായി അലറാന് തുടങ്ങി. രണ്ട് പട്ടാളക്കാര് ഭയന്ന് പിന് മാറി. തടിയന് മുഖം തുടച്ച് തോക്ക് അവളുടെ വയറിന്` നേരെ തിരിച്ചു. വെടി പൊട്ടുന്നതിന്` മുമ്പ് ഒമോവൊ തലയ്ക്ക് മുകളില് ഒരു ചിറകടി കേട്ടു. ഒളിച്ചിരുന്നിടത്ത് നിന്നും ഭയന്ന് നിലവിളിച്ച് കൊണ്ട് കാട്ടിലൂടെ പരക്കം പാഞ്ഞു. അവന്` പുറകേ പട്ടാളക്കാരും . പാറകളില് നിന്നും ഉയര് ന്ന് കൊണ്ടിരുന്ന മൂടല് മഞ്ഞിലൂടെ അവന് ഓടുകയായിരുന്നു. അതിനിടയില് ഇലകള് ക്കിടയിലൂടെ തന്നെ തുറിച്ച് നോക്കുന്ന ഒരു മൂങ്ങയെ അവന് കണ്ടു. മരത്തിന്റെ വേരില് കാല് തട്ടി അവന് വീണു. നിലത്ത് തലയിടിച്ച് അവന് ബോധരഹിതനായി.

ഉണര് ന്നപ്പോള് നേരം ഇരുട്ടിയിരുന്നു. അവന് തന്റെ വിരലുകള് മുഖത്തിന്` മുന്നേ വീശി . ഒന്നും കാണുന്നില്ല. ഇരുളിനെ അന്ധതയായി തെറ്റിദ്ധരിച്ച് നിലവിളിച്ച് കൊണ്ട് തട്ടിയും മുട്ടിയും വാതിലിന്` നേരെ നീങ്ങി. പുറത്ത് ശബ്ദങ്ങള് കേള് ക്കാമായിരുന്നു. യുദ്ധത്തെപ്പറ്റി റേഡിയോ ശബ്ദിക്കുന്നുണ്ട്. ബാല് ക്കണിയിലേയ്ക്കുള്ള വഴി കണ്ടു. കാഴ്ച തിരികെ വന്നതില് വിസ്മയം തോന്നി. എന്നാല് അവിടെ കണ്ട കാഴ്ച അവനെ അതിശയിപ്പിച്ചു. ഒരു ചൂരല് കസേരയില് ഇരുന്ന് അച്ഛന് മൂന്ന് പട്ടാളക്കാര് ക്കൊപ്പം കള്ള്` കുടിക്കുന്നു. ഒമവൊ അച്ഛനരികില് ഓടിയെത്തി ആ മൂന്ന് പേരെ ഭയത്തോടെ ചൂണ്ടിക്കാട്ടി.

" നീ അവര് ക്ക് നന്ദി പറയണം " അച്ഛന് പറഞ്ഞു. അവരാണ് നിന്നെ കാട്ടില് നിന്ന് ഇവിടെ കൊണ്ടുവന്നത്

ജ്വരബാധിതനെപ്പോലെ അവന് കണ്ടത് അച്ഛനോട് പറയാന് തുടങ്ങി. പക്ഷേ അച്ഛനാകട്ടെ ക്ഷമാപൂര് വ്വം പട്ടാളക്കാരെ നോക്കി പുന്ചികിച്ച് കൊണ്ട് അവനെ തോളിലേറ്റി കിടക്കറയിലേയ്ക്ക് നടന്നു.

2 comments:

  1. യുദ്ധത്തിന്റെ നിഴലില്‍ എന്നല്ല യുദ്ധത്തില്‍ എന്നായിരുന്നു പേരു കൊടുക്കേണ്ടിയിരുന്നതെന്നു തോന്നുന്നു. ലൂയി പിരാന്തല്ലോയുടെ ഒരു കഥയില്‍ ചര്‍ച്ചകള്‍ മാത്രമെ ഉള്ളൂ. എന്നിട്ടും പേര് യുദ്ധം എന്നാണ്. നല്ല വിവര്‍ത്തനമാണ്. എവിടെ നിന്നാണെന്നു കൂടി കൊടുക്കാമായിരുന്നു. മലയാളത്തില്‍ ബെന്‍ ഒക്രി പരിഭാഷ അത്ര സാധാരണമല്ലെന്നു തോന്നുന്നു.

    ReplyDelete
  2. ബെന് ഒക്രിയുടെ ഒരു കഥാസമാഹാരത്തില് നിന്നും ഞങ്ങള് വിവര് ത്തനം ചെയ്തതാണ്. പേര് കൊടുക്കുന്നതില് സം ശയം ഉണ്ടായിരുന്നു, ഒരു ഒത്തുതീര് പ്പിലാണ് നിഴലില് നിര് ത്തിയത്

    ReplyDelete