രണ്ടു കവിതകള്‍

പി.എ.അനീഷ്
രക്തസാക്ഷി
കണ്ണിമാങ്ങ പറിക്കാന്‍ കയറി

വീണുകിടന്നവന്റെ

ചുറ്റും

പലനിറക്കൊടി പരന്നു
ഇലകള്‍

അവനുമുകളില്‍

റീത്തുകള്‍ നിരത്തി

ആകാശം

കണ്ണീരിറ്റിച്ചു
ഇന്നവന്‍

കിടന്നയിടത്ത്

ഉയര്‍ത്തിയിരിക്കുന്നു

ഒരു രക്തസാക്ഷിമണ്ഡപം,

കിടന്ന കിടപ്പിന്റെ

അതേ രൂപത്തില്‍
തെറ്റ്
വെയിലിന്

മഴയെ അറിയില്ല

മഴയ്ക്ക് വെയിലിനെയും

എന്ന വിശ്വാസം

തെറ്റായിരുന്നു
അവരുടെ

തിരിച്ചറിവുകളാണല്ലോ

മഴവില്ലായി

തെളിയുന്നത്

ഇങ്ങനെ തെറ്റിപ്പോകുന്ന

വിശ്വാസങ്ങളാണല്ലോ

ജീവിതത്തിന്റെ നൈമിഷികത

നമ്മെ ബോധ്യപ്പെടുത്തുന്നത്

2 comments:

  1. അനീഷ്,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിതകള്‍ രണ്ടും നന്നായിരിക്കുന്നു.

    ReplyDelete