മലയാളിയുടെ മരണം


ഹാരിസ്.ഇ





ഓര്‍മ്മകളും
മൂട്ടകളും
ഒരേപോലെ
കടിക്കുന്നു...
തണുപ്പിച്ചു തണുപ്പിച്ചു
തളര്‍ന്ന എയര്‍കണ്ടീഷനും
ചുടുനിശ്വാസം മാത്രം

നാളെ
സുഖമില്ലെന്നു പറഞ്ഞു
ജോലിക്കുപോകാതിരിക്കാം
കുടിശ്ശിക
ശമ്പളമായികിട്ടുന്ന
ജോലി,
ഉണക്കറൊട്ടി,
ദാല്‍,
47 ഡിഗ്രിയില്‍
ജീവിതത്തിനു
തറപണിഞ്ഞു
മടുത്തു...
പണിതീരാതെ
ഇപ്പൊഴും തോര്‍ന്നൊലിക്കുന്നു
അവളും കുട്ടികളും,


മറ്റന്നാളത്തെ
പത്രം പറയുമായിരിക്കും
സ്റ്റ്രീറ്റ് നമ്പര്‍ 13 ലെ
ലേബര്‍കാമ്പ് 5 ലെ
റൂംനമ്പര്‍ 24 ലെ
മലയാളി തൂങ്ങിമരിച്ചെന്നു....

10 comments:

  1. ഹാരിസ്‌ ,,
    അകം മുറിച്ചുള്ള ഈ വാക്കിന്റെ കൂട്ടുകൂടല്‍ .." പ്രവാസി"
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. മനസ്സിന്‍റെ ഉള്ളില്‍ നിന്നുള്ള ഇ വരികള്‍ ഞാന്‍ കടമെടുക്കുന്നു.
    ഹാരിസിന്‍റെ അനുമതി കുടാതെ.എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  3. Dear Haris,

    Moottakaley pole Ormakalum Kadikkunnu Enna varikal
    Great.
    Ella Ashamsakalum

    Raheem (Pandengo Kandu Maranjathe)

    ReplyDelete
  4. Gruhathurathwamunarthunna naadinde ormakl pravasi malayalikalkkennum nombaramanu...athu nallathupole nizhalikkunnundu thangalude kavithayil.....thoosanilayil chorum karikalum vilambi onamunnanirukkunna ningalude swantham veetukarum nattukarum koottukarum ningalkkai orila choru maattivachittundavum...manasinde eathenkilumoru konil.......onasamsakal.....

    ReplyDelete
  5. 47 ഡിഗ്രിയില്‍
    ജീവിതത്തിനു
    തറപണിഞ്ഞു
    മടുത്തു...
    പണിതീരാതെ
    ഇപ്പൊഴും തോര്‍ന്നൊലിക്കുന്നു
    അവളും കുട്ടികളും,

    ഒരു സാധാരണ പ്രവാസിക്ക് പ്രവാസ ജീവിതം ഇതിലപ്പുറം എന്താണ് ?

    ReplyDelete
  6. നല്ല വരികള്‍.... realistic...ഓണാശംസകള്‍

    ReplyDelete
  7. too bad!!!!!!!!!...you are more than blessed with memories, sense of touch, feelings and emotions,food,good sleep with ac's,monthy salary even if its paid due,( you are previleged to live worth on this earth )...try to see the positive things in life and no need ever to hang your self for unrealism!!!...I pity you....Jiju... write some thing encouraging and enriching the minds of people!!!! HAPPY ONAM anyway my friend!!

    ReplyDelete
  8. ജിവ പ്രവാസജീവിതമടുത്തറിയുക
    പത്രകോളങ്ങളെ അലോസരപ്പെടുത്താത്ത
    പ്രവാസമലയാളീ മരണങ്ങള്‍ വായിക്കുക
    നമ്മുടേ ലോകത്തിനപ്പുറമുള്ള
    തേങ്ങിപ്പിടയലുകള്‍
    കാണുക

    ReplyDelete
  9. ok, so u know abt it!!! well, so write some thing which can enlighten changes!!!...its upto you to become a pravasi after all...no one compelled you to become one!!!....there's no reason why we Indians never progress!!!...

    ReplyDelete
  10. ഹാരിസ്,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.ഇതു വായിച്ചപ്പോഴാണ് ഞാന്‍ അടുത്തിടെ എഴുതിയ ഈ കവിത ഓര്‍ത്തത്.ഇതും ഒരു പ്രവാസിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്

    ReplyDelete