സ്വപ്നങ്ങൾ..

കെ.ജി.സൂരജ്

ഇതാ, അകലെ മേടകൾക്കപ്പുറം
കിളികൾ പാടും എന്റെയാകാശം..

മഴമേഘങ്ങളേ
നിങ്ങൾ,
ഗതിവേഗം മാറ്റുക….
അതിവേഗം പായുക...
പാലൊത്തിരി ബാക്കിയായ്...

പുസ്തകം വാങ്ങണം
അവനു പഠിക്കുവാൻ

ചിലവുകളതു പലവിധം..
വരവിന്നാണതിരുകൾ...

വഴികളേ..,
നിങ്ങളെൻ പാദുകങ്ങളെ
ചുമ്പിച്ചു കൊള്ളുക..

തീനാവുകളാലെന്നെ
രസിച്ചു കൊള്ളുക..

ഉണ്ടതി ദൂരമുണ്ടെനിക്കു നടക്കാൻ...
ഉള്ളുരുകി പോകിലും
കണ്ണീർ വീഴില്ലിനി...

ഇതാ ഈ വിരലുകൾക്കുള്ളിൽ
ഒരു നിശാഗന്ധി
പൂത്തതു കണ്ടുവോ..

എന്നിലെ, തീനാളങ്ങളെ കണ്ടുവോ...

ഇരുളേ നിനക്കുള്ളിലും വെളിച്ചമുണ്ടാകും...

നിന്നിലെ വെളിച്ചത്തെ
ഞാനിതാ
കടഞ്ഞു കുടഞ്ഞെടുക്കുന്നൂ..

ഒരു പുതിയ നാളെയുണ്ടാകും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും...


കുറിപ്പ്‌: ഭരണ സിരാകേന്ദ്രത്തിനു തൊട്ടു പിറകിൽ പതിനാറു കൊല്ലമായി ചായക്കച്ചവടത്തിലൂടെ ഉപജീവനം നടത്തുന്ന വിമലേച്ചിയുടെ ജീവിതം നിർവ്വചനങ്ങളിലൊതുങ്ങാത്ത സ്ത്രീ ശാക്തീകരണത്തിന്റെയും..ധീരമായ അതിജീവനത്തിന്റേയും കഥയാണ്‌.വിമലേച്ചിയുടെ ഒരു ദിവസം 'വിമൺ റിപ്പബ്ലിക്ക്‌' എന്ന പേരിൽ ഡോക്കു-ഫിക്ഷണായി..ചിത്രത്തിൽ നിന്നുള്ള കവിതയുടെ ഓഡിയോ രൂപം മുകളിൽ.

ചിത്രത്തിൽ: വിമലേച്ചി
ആലാപനം: കെ.ജി.സൂരജ്‌

17 comments:

 1. ഇതു ചൊല്ലിയത് സൂരജ് തന്നെയല്ലെ? മനോഹരമായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

  ReplyDelete
 2. സൂരജ്,തകർത്തിട്ടുണ്ട്.ഒറ്റയടിക്ക് മനസിൽക്കയറി.ബാക് ഗ്രൗണ്ട് സ്കോറും നന്നായി ബ്ലെൻഡ് ചെയ്തിരിക്കുന്നു.ആരാ ഓർഗൻ പീസ് സൂരജേ ?

  ReplyDelete
 3. ഒരു പുതിയ നാളെയുണ്ടാകും..
  അവിടെയെൻ സ്വപ്നങ്ങൾ പുലരും..
  അവിടെയെൻ സ്വപ്നങ്ങൾ പുലരും...

  .......... SUPER..........!!

  ReplyDelete
 4. സൂരജ്
  സല്യൂട്ട്!

  ReplyDelete
 5. ഉണ്ടതി ദൂരമുണ്ടെനിക്കു നടക്കാൻ...
  ഉള്ളുരുകി പോകിലും
  കണ്ണീർ വീഴില്ലിനി...

  പറയാന്‍ വാക്കുകള്‍ ഇല്ല......അതി മനോഹരം...
  Your voice itself creates and brings the mood of it...
  അഭിനന്ദനങ്ങള്‍....

  ReplyDelete
 6. This comment has been removed by a blog administrator.

  ReplyDelete
 7. കവിത എഴുതാന്‍ മാത്രമല്ല ,ചൊല്ലാനും അറിയാം എന്നു തെളിയിച്ചു .....
  അഭിനന്ദനങള്‍ ................

  ReplyDelete
 8. Sooraje,

  valare nannaayittundu. ente hrudayam niranja onasamsakal.....

  by nisi

  ReplyDelete
 9. ആദ്യം വായിച്ചു.നല്ല കവിത; പക്ഷെ ഇത്രയും ആലാപനസാദ്ധ്യത ഉണ്ടെന്ന് ചൊല്ലി കേട്ടപ്പോഴാണ് മനസിലായത്‌! അഭിനന്ദനങ്ങൾ!

  ReplyDelete
 10. കൊള്ളാം സൂരജ്..ചൊല്ലിയിരിക്കുന്നത് ഗംഭീരം!! അഭിനന്ദനങ്ങള്‍

  ReplyDelete
 11. വരികളും ആലാപനവും ഒടുവിലുള്ള കുറിപ്പും ഗംഭീരമായിട്ടുണ്ട്.
  അഭിനന്ദനങ്ങൾ.

  ReplyDelete
 12. എടുത്തു പറയേണ്ട ഒരു ശ്രമം !
  നന്നായി സൂരജ്

  ReplyDelete
 13. സൂരജീ മനോഹരം.. ഈ കവിത നേരത്തെ വായിച്ചിട്ടുണ്ട്...ഇപ്പോള്‍ വാനായ പൂര്‍ണ്ണമായ ഒരു അനുഭൂതി...നല്ല ചൊല്ലല്‍...ആശംസകള്‍..

  ReplyDelete