
ബിനു എം ദേവസ്യ
വാക്കിടറി വീണ നേരം
വാതിലടച്ചതിനകത്താക്കി
പടിയിറങ്ങി പോകുവോര്‍ ...
വരായ്കയില്ലിനിയൊരു നാള് -
വസന്തം വിതറുമൊരു ദിനം..
മനം കടഞ്ഞെടുത്ത നേരുകള്‍
കടം കൊണ്ടതെന്നുരച്ചു
കളം മാറിക്കളിച്ചു ചിലര്‍ ,
മനം പൊള്ളയെന്നോതിയോര്
ഇടം വലം മൊഴി തൊടുത്തോര് ..
കടം കൊണ്ടൊരു ജീവിതം
തകർന്നു വീഴും നേരം
തപം ചെയ്തിടാമിനി
തളിർക്കുമെൻകിലീ ജീവിതം.
ബിനു എം ദേവസ്യ
1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും
തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു.
കഠിനാധ്വാനം, ആത്മവിശ്വാസം, ആതമസർപ്പണം, അതിരുകളില്ലാത്ത സൗഹൃദങ്ങൾ ഇവയാണ് ബിനുവിന്റെ കരുത്ത്. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറുകണക്കിനു സുഹൃത്തുക്കൾ വിവിധ നിലകളിൽ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാസമാഹാരമാണ് 'സ്വപ്നങ്ങളിലേക്കുള്ള വഴികൾ'(അച്ചടിയിൽ). ബിനുവിന് 'ഇ-ലോകവുമായി'(e world) യാതൊരു ബന്ധവുമില്ല.
വിലാസം:
ബിനു എം ദേവസ്യ
c/o എം ഡി സെബാസ്റ്റ്യന്‍
മുല്ലയില്‍ ഹൗസ്
സുരഭിക്കവല
മുള്ളന്‍കൊല്ലി തപാല്‍
പുല്‍പ്പള്ളി
വയനാട്
പിന് കോഡ് : 673579
ഫോണ്‍: + 91 98465 86810
aksharamonline@gmail.com
വിശദാംശങ്ങൾ ചുവടെ..
www.binusdream.blogspot.com
www.binuvinte-kavithakal.blogspot.com
കവിത കൊള്ളാം.പക്ഷേ ചില്ലക്ഷരങ്ങളെല്ലാം R എന്നെഴുതിയിരിക്കുന്നത് മഹാ ബോറാണ്. ആരുടെ കറുത്ത കരങ്ങളാണാവോ ഇതിനു പിന്നില്‍? എഴുതുന്നവന് രസമുണ്ടായിരിക്കാം.പക്ഷേ വായിക്കുന്നവര്‍ക്ക് ദേഷ്യമാണുണ്ടാവുക. കവിതയുടെ അസ്തിത്വത്തെത്തന്നെ അത് ബാധിക്കുന്നുണ്ട്.
ReplyDeleteഉദാ:പടിയിറങ്ങി പോകുവോR... ഇവിടെ പോകുവോന് എന്നോ പോകുവോള് എന്നോ പോകുവോര്‍ എന്നോ വായനക്കാരന് മനസ്സിലാക്കേണ്ടത്.തീര്‍ച്ചയായും കവി ഒന്നേ ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ.അത് ഏതാണെന്നു മനസ്സിലാക്കാന്‍ വായനക്കാരനെ അനുവദിക്കാത്ത ഈ കൈക്രിയ കുറച്ച് കടുത്തു പോയി.മലയാളത്തില്‍ ര്‍,ന്,ല്‍,ള്‍ എന്നിവയിന്നും ഇല്ലാത്തതു പോലെ.എന്തിന് ഇതു മാത്രമാക്കി? ബാക്കി അക്ഷരങ്ങള്‍ കൂടി ഇതു പോലെ കുളമാക്കൂ. നല്ല രസമുണ്ടായിരിക്കും.കുറേ പരിഷ്ക്കാരികള്‍ ഇറങ്ങിയിരിക്കുന്നു.
kavith nanayi
ReplyDeleteഈ ഓണസമ്മാനം നല്‍കിയതിനു കവി വിഷ്ണുപ്രസാദിനും നന്ദി .
ReplyDeleteബിനു എം ദേവസ്യയ്ക്കു അഭിനന്ദനങ്ങള്‍
'വാക്ക്' ഹൃദയത്തില്‍ സൂക്ഷിക്കുന്നു
all the best Binu....
ReplyDeleteഈ ഓണസമ്മാനം സ്വീകരികരിക്കുന്നു. ഓണാശംസകള്‍ നേരുന്നു.
ReplyDeletesuperb poem...
ReplyDeletehappy onam binu...
binu u make me wonder!
ReplyDeleteകഠിനമായ പ്രതിസന്ധിയിലാണ് മലയാളകവിത. കവിതമാത്രമല്ല, കലാരംഗം ആകെ . റിയാല്ട്ടിഷോകള്പോലെ കാവ്യരംഗവും അസാധാരണമായ ഒരു പരിതസ്ഥിതിയാണ് നേരിടുന്നത്. അന്ധനായ / അന്ധയായ ഒരുകുട്ടി ഗാനാപനം നടത്തിയതുകൊമ്ടുമാത്രം അത് നല്ല ആലാപനമാവുമോ? ഏകദേശം ആ മട്ടില്‍ റിയാല്‍ട്ടി ഷോകളില്‍ കാര്യങ്ങളവതരിപ്പിക്കുന്ന അവസ്ഥ കാണുക.യുണ്ടായി
ReplyDeleteബിനു എം ദേവസ്യയുടെ കാര്യത്തില്‍ സൂരജും സുഹൃത്തുക്കളും പ്രകടിപ്പിക്കുന്ന ഉത്സാഹം അഭിനന്ദനാര്‍ഹമാണ്. വലിയ കുഴപ്പമില്ലാത്ത കവിത. പക്ഷേ, അംഗവൈകല്യത്തേയും കവിതയേയും ബന്ധപ്പെടുത്തേണ്ടതുണ്ടോ? തൊഴിലിനേയും കവിതയോയും ബന്ധപ്പെടുത്തേണ്ടതുണ്ടോ? മീന്‍ വില്‍ക്കുന്നത് കൊണ്ട് കവിത നന്നാകുകയോ മോശമാകുകയോ ചെയ്യുകയില്ല. രോഗിയായത്കൊണ്ടും. ഈ കവിത സാധാരണമായ ഒരു കവിത. ഒരുപാട് പേര് വിതയെഴുതുന്നു. ബിനുവിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കേണ്ടതുണ്ട്. അപ്പോഴും കവിതയുടെ പേരില്‍ അയാള്‍ക്ക് വ്യാമോഹങ്ങളുണ്ടാക്കിയെടുക്കരുത്.
പ്രിയ സുഹൃത്തേ...കവിതയും ജീവിതവും തളിര്‍ക്കുക തന്നെ ചെയ്യും...ഓണാശംസകള്‍... :) :) :)
ReplyDeleteSnejam niranja Onashamsakal...!!!
ReplyDeleteits awesome.
ReplyDeletejojo kottackal
പ്രിയ അബൂബേക്കർ മാഷിന്
ReplyDeleteകലയും സിനിമയും സാഹിത്യവുമെല്ലാം 'ക്വോട്ടാ' അടിസ്ഥാനത്തിലുള്ള പരിഗണനകൾക്കതീതമാകണമെന്ന താങ്കളുടെ നിലപാടിനോട് പരിപൂർണ്ണമായും യോജിക്കുന്നു. ബിനുവിനും കവിതകൾക്കും താങ്കൾ നൽകുന്ന പരിഗണന/ പിൻതുണ/ പ്രോത്സാഹനം ആദരവോടെ സ്മരിക്കുന്നു.
താങ്കളറിയുന്നതു പോലെ..ബിനുവിലേക്കുള്ള വഴി തുറന്നത്..ചിന്തയിൽ പ്രസിദ്ധീകരിക്കപ്പെട്ട (http://www.chintha.com/node/2736) നൊണ്ടിപ്പയ്യനെന്ന കവിതയിലൂടെയാണ്. ഒരു പക്ഷെ ഇ-ലോകം ഇതു ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ ബിനു പതിവു പോലെ മുറികളിൽ നിന്നും മുറികളിലേക്ക് ഇഴഞ്ഞു നടന്നേനെ...
ഇന്റർനെറ്റുമായി ഒരു ബന്ധവുമില്ലായിരുന്നിട്ടും കവിതയുടെ കരുത്തിൽ സൗഹൃദങ്ങളുടെ പിൻതുണയിൽ ബിനു പഠിക്കുന്നു..എഴുതുന്നു..നടക്കുന്നു...
പുസ്തകം ഇറങ്ങുന്നതോടെ..ബിനുവിന്റെ രണ്ടാം ഘട്ട ചികിത്സ, തുടർ പഠനം ഇവയുമായി ബന്ധപ്പെട്ട ചിലവുകൾ കണ്ടെത്താൻ കഴിയും..ഏഡിറ്റിങ്ങ് ജോലികൾ പുരോഗമിക്കുന്നു. പ്രകാശനം തിരുവനന്തപുരത്ത് നടത്തണമെന്നാണ് ബിനുവിന്റെ ആഗ്രഹം. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിശദാംശങ്ങൾ അറിയിക്കാം. മാഷു സൂചിപ്പിച്ച വിഷയത്തിന്റെ യഥാർത്ഥ spirit ഉൾക്കൊള്ളുന്നു.
സ്നേഹപൂർവ്വം
കെ.ജി.സൂരജ്
ബിനുവിന്, നന്മയുടെ സ്നേഹത്തിന്റെ കരുണയുടെ ഒരുപാട് ഓണാശംസകള്‍..
ReplyDeleteസുരജിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.
പ്രിയപ്പെട്ട അനസ്സിന്,
ReplyDeleteതാങ്കൾ പറഞ്ഞതിനോട് പൂർണ്ണാർത്ഥത്തിൽ യോജിക്കുന്നു. ഭാഷയെ മലിനപ്പെടുത്തുന്ന ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടേണ്ടതുണ്ട്.ഉപയോഗിക്കപ്പെട്ടിരിക്കുന്ന ചില്ലക്ഷരങ്ങളെല്ലാം ഇംഗ്ലീഷിൽ കാണുന്നുവെങ്കിൽ അത് അറുബോറും അതിക്രമവുമാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല.
ഈ വിഷയം പല സുഹൃത്തുക്കളുമായും പങ്കു വെച്ചു. ഓപ്പറേറ്റിംഗ് സിസ്റ്റം മാറുന്നതിനനുസരിച്ച് സംഭവിക്കുന്നതാണിത്. സമയം അനുവദിക്കുമെങ്കിൽ നിലവിൽ ഉപയോഗിക്കുന്നതിൽ നിന്നു മാറി മറ്റൊരു സിസ്റ്റത്തിൽ വായിക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു. ബിനുവിന് ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയാമല്ലോ..അതുകൊണ്ടു തന്നെ ബിനുവിനും സുഹൃത്തുക്കൾക്കും വേണ്ടി എന്തു പോസ്റ്റു ചെയ്താലും, അതു പരമാവധി ജാഗ്രതയോടെ ചെയ്യാറുണ്ട്..കുറവുകൾ ശ്രദ്ധയിൽ പെടുത്തുമല്ലോ...ഉറപ്പായും തിരുത്താം.
ബിനുവിന് താങ്കളുടെ പിൻതുണയും സഹായവും പ്രോത്സാഹനവും ഉണ്ടാകുമല്ലോ..
സ്നേഹപൂർവ്വം
കെ.ജി.സൂരജ്
ബിനു,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.
ReplyDeletenannaayi
ReplyDeleteഅനിയാ, നിന്റെ പ്രായം വച്ചു നോക്കുമ്പോള്‍ നിന്റെ ലോകത്തെ അളക്കാന്‍ ശ്രമിക്കുമ്പോള്‍ നിഷ്കളങ്കത നിറഞ്ഞ വരികളീല്‍ ഒരു പൂക്കാലതിന്റെ കുറുകല്‍ കേള്‍ക്കുന്നു. ആശംസകള്‍..!! അഭിനന്ദനങ്ങള്‍..!!
ReplyDelete