പൂവുകളെക്കുറിച്ചോര്‍ത്തപ്പോള്‍ വെറുതേ...

ജ്യോനവന്‍

എല്ലുപൂക്കള്‍
ആ ചെടി
പറിച്ചു നട്ടപ്പോള്‍
താങ്ങിനു്‌
ഒരു വടികൂടി നട്ടു.
മഴ വന്നു, പെരുംകാറ്റുവന്നു,
കുത്തൊഴുക്കുവന്നു.
വടിനട്ടെല്ലില്‍
പിടിപാടുകളഴിഞ്ഞ
വേരുമായി
ആ വാരിയെല്ല്‌
ഉലഞ്ഞുകിടന്നു.

എന്നിട്ടും;
ഉറവകളടങ്ങിനിന്നൊരു
വേനല്‍‌ക്കാലത്ത്
പൊടിഞ്ഞു പൊള്ളയായ
നട്ടെല്ലിനെ പുണര്‍ന്ന്
വാരിയെല്ലവിടെ
പൂത്തു നിന്നു!

അവള്‍ക്ക്...
ഓണം വന്നതിന്റെ നാണമോ
നാണം വന്നതിന്റെ ഓണമോ
ഒരു പൂവിന്റെ കല്യാണം
കുറിക്കുമ്പോള്‍
നിരൂപിക്കേണ്ടത്?

3 comments:

  1. ഞാൻ രണ്ടാമതു വെച്ചതിനെ ഒന്നാമതു വെക്കും:)
    എവിടെയോ കൊളുത്തി,ചങ്ങാതീ.

    ReplyDelete
  2. വിശി പറഞ്ഞതു കറക്ട്!

    ReplyDelete
  3. ജ്യോനവന്‍,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete